ചെന്നൈ|
VISHNU.NL|
Last Modified ഞായര്‍, 18 മെയ് 2014 (16:02 IST)
പാചകവാതക സിലണ്ടറില്‍ നിന്ന് വിടിന് തീപിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേര്‍ വെന്തുമരിച്ചു. ചെന്നൈ മാരിയമലയിലാണ് സംഭവം.
അപകടത്തില്‍ രണ്ട്പേര്‍ക്ക് പൊള്ളലേറ്റു. ഇവരുടെ നിലഗുരുതരമാണ്. ചോര്‍ച്ചയുണ്ടായിരുന്ന പാചകവാതക സിലണ്ടറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു.
റസ്റ്റോറന്റ് ഉടമയുടെ വീട്ടിലാണ് അപകടം ഉണ്ടായത്. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു.