പാട്ന|
jibin|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (20:05 IST)
കൂട്ടമാനഭംഗത്തെ തുടര്‍ന്ന് ഗർഭിണിയായ പതിനാറുകാരിയോട് നഷ്ടപരിഹാരം വാങ്ങി പരാതി പിന്‍വലിക്കാന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ പക്കോല പലാഷ്മണി ഗ്രാമത്തിലാണ് നാടകീയമായ ഈ വിധി പ്രഖ്യാപനം ഉണ്ടായത്.
രാജസ്ഥാനിൽ നിന്ന് ബീഹാറിലേക്ക് കുടിയേറിയ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പീഡിപ്പിക്കപ്പെട്ട പതിനാറുകാരി. ഏഴുമാസം മുമ്പ് ഗ്രാമത്തിലെ നാല് സഹോദരൻമാർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി രീതിയില്‍ മാറി മാറി മാനഭംഗപ്പെടുത്തിയത്. സംഭവശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാല്‍ ജീവന് ഭീഷണി ഉണ്ടാവുമെന്ന് കരുതി വിവരം പുറത്ത് പറയാതിരുന്ന കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയും മാതാപിതാക്കളും പിന്നീട് പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം 50,000 രൂപ നഷ്ടപരിഹാരം വാങ്ങി കേസ് പരാതി പിന്‍ വലിക്കാന്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയും മാതാവും
കിഷാൻഗഞ്ച് പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങളുടെ ഭീഷണി ഭയന്നാണ് പെൺകുട്ടി ഇതുവരെ തങ്ങളെ സമീപിക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.