ഝാൻസി|
jibin|
Last Modified ഞായര്‍, 7 മെയ് 2017 (10:20 IST)
ഭർത്താവിനെ കെട്ടിയിട്ട ശേഷം അക്രമികള്‍ ഭാര്യയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി
ഉത്തർപ്രദേശിലെ ജാലുവാൻ ജില്ലയിലായിരുന്നു സംഭവം. എട്ടു പേര് ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിന് ശേഷം പ്രതികള്‍ ഇവരുടെ പണവും കവര്‍ന്നു.
ജാലുവാൻ സ്വദേശികളായ ദമ്പതികള്‍ വാഹനം നോക്കി നില്‍ക്കെ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലോറി ഡ്രൈവര്‍ എത്തുകയും ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.
യാത്രയ്ക്കിടെയില്‍ മദ്യം വാങ്ങാനായി ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാളുടെ സുഹൃത്തുക്കളും ലോറിയില്‍ കയറി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെ വാഹനത്തിൽ കെട്ടിയിട്ട ശേഷം പ്രതികള്‍ സ്ത്രീയെ കൂട്ടമാഭംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.