തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 2 മെയ് 2017 (15:25 IST)
പെൺകുട്ടികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണില്‍ പകര്‍ത്തിയ ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്റ്റില്‍. കവടിയാർ ആർപി ലൈന്‍ സ്വദേശി അരുണ്‍കുമാറാണ് (45) പിടിയിലായത്.
അരുണിന്റെ സുഹൃത്തായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. അരുണും യുവതിയും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം തകര്‍ന്നതോടെ അരുണ്‍ യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നതോടെ യുവതി മ്യൂസിയം പൊലീസില്‍ പരാതി നല്കി. പിടിയിലായ അരുണിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോള്‍ പെൺകുട്ടികളുടെ അർധനഗ്നചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത്തരത്തിൽ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായി പ്രതി സമ്മതിച്ചു.
ട്യൂഷന് സെന്ററില്‍ എത്തിയിരുന്ന കുട്ടികളുടെ ചിത്രങ്ങളാണ് അരുണ്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഫോൺ മേശയ്ക്കടിയിൽ വച്ചാണ് അർധനഗ്ന ചിത്രങ്ങൾ ഇയാള്‍ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.