കൊല്‍ക്കത്ത|
jibin|
Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (14:08 IST)
കവര്‍ച്ചാ സംഘം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ കുല്‍താലി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായ പരുക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചാ സംഘം യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി. മോഷണം നടത്തിയ ശേഷം സംഘം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ സമയം യുവതിയും ആറു മാസം പ്രായമുള്ള കുഞ്ഞും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ഗുരുതരമായ പരുക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചക്കാരെ നേരിടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിക്കുനേരെ അതിക്രമം ഉണ്ടായതെന്ന് പൊലീസ് വിശദീകരിച്ചു.