സെൽഫി എടുക്കവേ കാല് തെന്നി പുഴയിലേക്ക് വീണ യുവതികള്‍ മുങ്ങിമരിച്ചു

പുഴയിലേക്ക് വീണ യുവതികള്‍ മുങ്ങിമരിച്ചു

ഭുവനേശ്വര്‍| AISWARYA| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (11:07 IST)
സെൽഫി ഭ്രമത്തിനിടെ കാല് തെന്നി പുഴയിലേക്ക് വീണ് യുവതികള്‍ മുങ്ങിമരിച്ചു. ഒഡിഷയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇരുപത്തേഴുകാരിയായ ഇ ജ്യോതി, ഇരുപത്തിമൂന്നുകാരിയായ എസ് ശ്രീദേവി എന്നിവരാണ് മരിച്ചത്. ജ്യോതി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയും ശ്രീദേവി വിസിയ നഗരം സ്വദേശിയുമാണ്.

സെല്‍ഫി ഭ്രമത്തില്‍ ജീവന്‍ പൊലിയുന്നത് അടുത്തിടെ വ്യാപകമാവുകയാണ്. പ്രത്യേകിച്ച് അപകടകരമായ ഇടങ്ങളില്‍ വെച്ചുള്ള സെല്‍ഫി. തൂക്കുപാലത്തില്‍ നിന്നും തുടര്‍ച്ചയായി സെല്‍ഫികളെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് രായഗഡ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആര്‍കെ പത്രോ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :