ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (13:34 IST)
ആംആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ രാജസ്ഥാനിലെ കര്‍ഷകനായ ഗജേന്ദ്ര സിംഗ്
ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേരെ സംശയമുനകള്‍ ഉയരുന്നു. ഇയാളുടെ ആത്മഹത്യ ആസ്സുത്രിതമായിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഗജേന്ദ്ര സിംഗിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തില്‍ സംശയം ഉണ്ടായിരിക്കുന്നത്.
ന്ദ്ര സിങ് ആത്മഹത്യ ചെയ്ത ദിവസം അദേഹത്തിന്റെ ഫോണില്‍ വന്ന വിളികളൊന്നും അദേഹം സ്വീകരിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല, മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ അദേഹം ഗുഡ്ഗാവിലും കുരുക്ഷേത്രയിലുമായിരുന്നെന്നും അദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ആധാരമാക്കി നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അതിനിടെ ആം ആദ്മി പാര്‍ട്ടിക്കെതിരെ ആര്‍ എസ് എസ് രംഗത്തെത്തി. എഎപി ആസൂത്രണം ചെയ്ത നാടകമായിരുന്നു ഗജേന്ദ്ര സിംഗിന്റേതെന്നും അത് ദുരന്തമായി പര്യവസാനിക്കുകയായിരുന്നു എന്നുമാണ് ആര്‍ എസ് എസ് ആരോപണം. മുഖപത്രമായ ഓര്‍ഗനൈസറി ലാണ് ആര്‍എസ്എസിന്റെ അഭിപ്രായം പുറത്തുവന്നത്. ഇത്തരം സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കണമെന്ന് എഎപിയെ ഉപദേശിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിന്റെ ഏറ്റവും താഴ്ന്ന നിലവാരമാണ് എഎപിയുടെ റാലി ക്കുണ്ടായിരുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം ഒഴിവാക്കണം. കര്‍ ഷകരുടെ പേരില്‍ നാടകം കളിക്കുന്ന നിലയിലെത്തി വ്യത്യസ്ത പാര്‍ട്ടി എന്ന പേരില്‍ രൂപീകരിച്ച എഎപിയുടെ അവസ്ഥ. എപ്പോഴും മാധ്യമങ്ങ ളുടെ ശ്രദ്ധാകേന്ദ്രമാകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് രാ ഷ്ട്രീയത്തില്‍ ഇത്തരം അടവുകള്‍ പലരും കാണിക്കാറുണ്ട്. കേന്ദ്രത്തെ നാണം കെടുത്താന്‍ വേണ്ടി എഎപി നടത്തിയ നാടkകം ദുരന്തമായി മാറി യെന്നും മുഖപ്രസംഗം പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.