ഫാസിയാബാദ്|
vishnu|
Last Modified ബുധന്‍, 21 ജനുവരി 2015 (13:28 IST)
നേതാക്കളുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ വര്‍ഗീയ പ്രസ്താവനയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. രാജ്യം ഭരിക്കുന്നത് രാമ ഭക്തരാണെന്നും ശ്രീരാമ മന്ത്രങ്ങള്‍ ചൊല്ലുന്ന ഭക്തരാണ് സര്‍ക്കാരില്‍ ഉള്ളതെന്നുമാണ് ഗഡ്കരി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് നിതിന്‍ ഗഡ്കരി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
അയോധ്യയില്‍ റോഡ് നവീകരണ പദ്ധതികള്‍ക്ക് മന്ത്രി തുടക്കം കുറിച്ചു കൊണ്ടാണ് ഇങ്ങനെയൊരു പ്രസംഗം നടത്തിയത്.
‘
അയോധ്യ മുതല്‍ ചിത്രകൂടം വരെ ഇത് രാമഭക്തരുടെ സര്‍ക്കാരാണ്, ജയ് ശ്രീറാം എന്ന് ജപിക്കുന്നവരുടെ സര്‍ക്കാരാണിത്, ഞങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടിയാണ്‘- ഗഡ്കരി പറഞ്ഞു. 2000 കോടി രൂപ മുതല്‍ മുടക്കി, സീതയുടെ ജന്മ സ്ഥലമായി കണക്കാക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിനെയും അയോധ്യയേയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കുമെന്നും ഗഡ്കരി അറിയിച്ചു.
അയോധ്യ രാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന പുണ്യഭൂമിയാണ്. നേപ്പാളിലെ ജനക്പൂര്‍ സീതാദേവിയുടെ ജന്മഭൂമിയാണ്. ഈ രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് രാം ജാനകി മാര്‍ഗ് എന്ന റോഡ് നിര്‍മ്മിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ എല്ലാം വര്‍ഗീയവാദം ഉണ്ടാക്കുന്നുവെന്ന വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് തന്നെ അപക്വമായ പ്രസ്താവനയുമായി രംഗത്ത് വന്നത്.
വിവാദ പ്രസ്താവന നടത്തിയ എംപി സാക്ഷി മഹാജന് ബിജെപി ഈ അടുത്തയിടെയാണ് വിശദീകരണ നോട്ടീസ് അയച്ചത്. പരസ്യപ്രസ്താവനകളില്‍ ബിജെപി നേതാക്കന്മാര് ജാഗ്രത പുലര്‍ത്തണമെന്നും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മോഡി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ലംഘിച്ചു കൊണ്ടാണ് വീണ്ടും വിവാദ പ്രസ്താവന നിതിന്‍ ഗഡ്കരി നടത്തിയിരിക്കുന്നത്.