തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2016 (11:01 IST)
നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും രംഗത്ത്. നോട്ട് നിരോധനവും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധനവും സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെയാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും രംഗത്തെത്തിയിരിക്കുന്നത്.
മിനിമം ചാര്‍ജ് ഏഴു രൂപയാക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ നിരക്ക് വര്‍ദ്ധനവിന് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരുന്നെങ്കിലും മന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇനി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ പുതുക്കിയ നിരക്ക് നിലവില്‍ വരും.
അതേസമയം, നിലവിലുള്ള നിരക്കില്‍ നിന്നും 25 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മുന്നോടിയായി ചരക്ക്-യാത്രാ നിരക്ക് നിശ്ചയിക്കാന്‍ റെയില്‍വെ ഡവലപ്‌മെന്റ് അതോറിറ്റിക്ക് രൂപം നല്‍കും. സബ്‌സിഡികള്‍ ഒഴിവാക്കി റെയില്‍വെ നിരക്ക് ഏകീകരിക്കുകയാണ് ഈ അതോറിറ്റിയുടെ ലക്ഷ്യം.