ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം: നിരവധി വീടുകള്‍ ഒലിച്ചുപോയി, 50തിലേറെ പേരെ കാണാതായി

ഉത്തരകാശി ജില്ലയിലെ ധാരാളി ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്.

New Mexico flash floods 2025,Flash flood in Ruidoso,New Mexico village flood disaster,Ruidoso flood,ന്യൂ മെക്സിക്കോ ഫ്ലാഷ് ഫ്ലഡ്,റുഇഡോസോ വെള്ളപ്പൊക്കം,ന്യൂ മെക്സിക്കോയിൽ പ്രളയം
 Flood
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2025 (16:17 IST)
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ ഒലിച്ചുപോയി. അമ്പതിലേറെ പേരെ കാണാതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരകാശി ജില്ലയിലെ ധാരാളി ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ നിലവിളിക്കുന്നതും വീടുകള്‍ ഒലിച്ച് പോകുന്നതും ദൃശ്യത്തില്‍ കാണാം.

അതേസമയം പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഗ്രാമമാണ് വിചിത്രമായ പ്രമേയം പാസാക്കിയത്. കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതി ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളാണ് നിരോധിച്ചത്.

മാനക്പൂര്‍ ശരിഫ് ഗ്രാമത്തിലാണ് പ്രമേയം പാസായത്. പ്രമേഹത്തിനെതിരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല. അതേസമയം ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് എത്തി. ജൂലൈ 31നാണ് പ്രമേയം പാസായത്. ഇത്തരത്തില്‍ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ ദേശങ്ങളിലോ താമസിപ്പിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടാണ് പ്രമേയം പാസായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :