ലക്ഷ്യം തെരെഞ്ഞെടുപ്പ്,കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 സ്പെഷ്യൽ ട്രെയിനുകൾ, ആദ്യ വണ്ടി നാളെ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (18:09 IST)
കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്.


നാഗർകോവിൽ,തിരുവനന്തപുരം,പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :