Garlic price: സംസ്ഥാനത്ത് വെളുത്തുള്ളി വില 500ലേക്ക് കുതിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (15:29 IST)
സംസ്ഥാനത്ത് വെളുത്തുള്ളി വില 500ലേക്ക് കുതിക്കുന്നു. ഇന്ന് തിരുവനന്തപുരം ചാലമാര്‍ക്കറ്റിലെ ഒരു കിലോ വെളുത്തുള്ളിയുടെ വില 450 രൂപയായിട്ടുണ്ട്. ഇത്രയധികം വില ഉയരുന്നത് ആദ്യമായാണ്. രണ്ടാഴ്ച കൊണ്ടാണ് ഇത്രയധികം വില ഉയര്‍ന്നത്. അതേസമയം തമിഴ്‌നാട്ടില്‍ വെളുത്തുള്ളി വില 500 കടന്നു. തിരുപ്പൂരില്‍ ഒരു കിലോ വെളുത്തുള്ളി 550 രൂപയാണ്.

കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവുമൊക്കെയാണ് വെളുത്തുള്ളിയുടെ വില വര്‍ധിപ്പിച്ചത്. വെളുത്തുള്ളിയുടെ ഉല്‍പാദനം രാജ്യത്ത് കുറഞ്ഞിരിക്കുകയാണ്. വില കൂടിയതോടെ വെളുത്തുള്ളിയുടെ ഉപയോഗവും ആളുകള്‍ കുറച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :