കിഴക്കൻ ലഡാക്കിൽ വെടിവയ്പ്പ്, പ്രകോപനമുണ്ടാക്കിയത് ഇന്ത്യയെന്ന് ചൈന

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (07:38 IST)
ലഡക്: കിഴക്കൻ ലഡക്കിൽ ഇന്ത്യ ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നു. കിഴക്കൻ ലഡാക് സെക്ടറിൽ ഇന്ത്യ-ചൈന സേനകൾ തമ്മിൽ വെടിവയ്പ്പ് നടന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയിൽ ഇരു സൈന്യങ്ങളും പരസ്‌പരം വെടുയുതിർത്തതായാണ് റിപ്പോർട്ടുകൾ. നിലവിൽ അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിവയ്പ്പിന് പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണ് എന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ. വെടിവയ്പ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്ഥാവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് ഇന്ത്യൻ സൈനികർ വെടിയുതിർത്തപ്പോൾ പ്രതിരോധത്തിനായി വെടിയുതിർക്കാൻ നിർബ്ബന്ധിതരായി എന്നാണ് ചൈനയുടെ അവകാശവാദം.

ചൈനീസ് സേന നിയന്ത്രണരേഖ ലംഘിയ്ക്കാൻ ശ്രമിച്ചതോടെ മുന്നറിയിപ്പെന്നോണം ഇന്ത്യൻ സൈന്യം ആകാശത്തേയ്ക്ക് വെടിവയ്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പും ഇപ്പോൾ ഇന്ത്യയുടെ നിയന്ത്രണത്തിന് കിഴിലാണ് ചൈനയുടെ ഫിംഗര്‍ നാല്, സ്പങ്കൂര്‍, മോള്‍ഡോ എന്നി പോസ്റ്റുകൾക്ക് ഇത് ഭീഷണിയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :