കോവിഡ് ആശുപത്രിയിലെ തീപിടിത്തം; 18 രോഗികള്‍ക്ക് ദാരുണാന്ത്യം

നെല്‍വിന്‍ വില്‍സണ്‍| Last Updated: ശനി, 1 മെയ് 2021 (10:11 IST)

കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തില്‍ 18 രോഗികള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് ഭാറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്.


ചികിത്സയിലായിരുന്ന അമ്പതോളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആശുപത്രിയുടെ താഴെയുള്ള കോവിഡ് വാര്‍ഡില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സെര്‍ക്യൂട്ട് ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :