മോദിക്ക് കത്ത്: അടൂർ, മണിരത്‌നം ഉൾപ്പെടെ 49 പേർക്കെതിരെ കേസ്

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസാഫർപുർ പൊലിസ് പറഞ്ഞു.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:40 IST)
രാജ്യത്ത് വർധിച്ചുവരുന്ന ആൾകൂട്ടകൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തുറന്ന കത്തയച്ച 49 പ്രമുഖ വ്യക്തികൾക്കെതിരെ കേസ്. സംവിധായകരായ രാമചന്ദ്ര ഗുഹ, സംവിധായകരായ
അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബിഹാറിലെ മുസാഫർപുർ പൊലീസ് കേസെടുത്തത്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസാഫർപുർ പൊലിസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓത്സയാണ് കോടതിയെ സമീപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :