1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Actor Sidhharth trolls Narendra modi delhi visit

ബിരിയാണി കൊടുത്താലും ആളു കൂടും; മോദിയെ വീണ്ടും ട്രോളി സിദ്ധാര്‍ഥ്

യുഎസില്‍ നിന്നു തിരിച്ചെത്തിയ മോദി ഡൽഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം.

Sidhharth
ഹൗഡി മോദി പരിപാടി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. യുഎസില്‍ നിന്നു തിരിച്ചെത്തിയ മോദി ഡൽഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം.
 
‘പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്നു നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ. ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്.’- ഇങ്ങനെയായിരുന്നു ട്വീറ്റ്.
 
മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ഥ് ഇക്കാര്യം പറഞ്ഞത്. ഡൽഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന തലക്കെട്ടിനായിരുന്നു സിദ്ധാര്‍ഥിന്റെ വക ട്രോൾ.
 
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
എസ് പ്രെസ്സോക്കും ഒരുപടി മുകളിൽ പുതിയ ക്വിഡ്, വില 2.83 ലക്ഷം മുതൽ !