പ്രണയം: രണ്ടുപെണ്‍മക്കളെയും ട്രക്കുകയറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (12:22 IST)
പ്രണയിച്ചതിന് രണ്ടുപെണ്‍മക്കളെയും ട്രക്കുകയറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തിലാണ് സംഭവം. മൂത്തമകള്‍ 18കാരിയായ നന്ദിനി ഒരാളെ പ്രേമിച്ചതിനും ഇളയമകള്‍ 14കാരി ഇതിന് പിന്തുണ നല്‍കിയതിനുമാണ് ഭരത് എന്ന പിതാവ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇയാളുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ ബന്ധുക്കളോട് ക്ഷമ ചോദിച്ചിട്ടുണ്ട്. പെണ്‍മക്കളോട് നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം ട്രക്ക് കയറ്റി ഇറക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ ഏറ്റവും ഇളയമകളും ഭാര്യയും രക്ഷപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ആക്‌സിലേറ്റര്‍ കൂട്ടിയ ശേഷം ഇയാള്‍ വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :