തേഡ് പാർട്ടി വാഹന ഇൻഷുറൻസിന് ഫാസ്‌ടാഗ് നിർബന്ധമാക്കുന്നു

അഭിറാം മനോ‌ഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (17:25 IST)
നാലുചക്രവാഹനങ്ങൾക്ക് തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിന് ഫാസ്‌ടാഗ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇതിന് മുന്നോടിയായി ഫാസ്‌‌ടാഗ് നിർബന്ധമാക്കുന്നതിനെ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2021 ജനുവരി ഒന്നിനുശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം ഇറക്കുക.

2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും തീരുമാനം ബാധകമാകുക.2017 മുതൽ പുതിയ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. വാഹന ഡീലർമാർ വഴിയാണ് പുതിയ വാഹനങ്ങൾക്ക് ഫസ്‌ടാഗ് നൽകിവരുന്നത്.ടോള്‍ പ്ലാസകളില്‍ ക്യൂ നിന്ന് പണം നല്‍കാതെ
കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കര്‍ വഴി ഫാസ്ടാഗ് ഉള്ള വാഹനത്തിന് ടോള്‍ പ്ലാസയിലൂടെ പോകുമ്പോൾ ടോൾ തുക തനിയെ അക്കൗണ്ടിൽ നിന്നും പോവുകയാണ് ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :