അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ജൂലൈ 2020 (14:15 IST)
പ്രവാസി ക്വാട്ടാ ബിൽ ഭരണഘടനാപരമെന്ന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു.നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം പേരും വിദേശികളാണ്.സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിനാണ് പുതിയ നിയമം.
ഇതോടെ രാജ്യത്ത് തുടരുന്ന 15 ലക്ഷത്തോളം വിദേശികൾക്ക് കുവൈത്ത് വിടേണ്ടതായി വരും.വിദേശ ജനസംഖ്യയില്‍ മുന്‍പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത
ക്വാട്ട സമ്പ്രദായം നടപ്പിലാക്കുന്നതോടെ 15 ശതമാനം ഇന്ത്യക്കാർക്ക് മാത്രമെ രാജ്യത്ത് തുടരാനാകുകയുള്ളു.ഫലത്തിൽ 8 ലക്ഷത്തോളം ഇന്ത്യക്കാർക്ക് കുവൈത്തിൽ നിന്നും മടങ്ങേണ്ടതായി വരും.കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളു.കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.