അഭിറാം മനോഹർ|
Last Updated:
ബുധന്‍, 2 ഡിസംബര്‍ 2020 (18:49 IST)
കാർഷികനിയമങ്ങൾക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ ആഹ്വാനം ചെയ്‌ത് കർഷക സംഘടനയായ ക്രാന്തികാരി കിസാൻ യൂണിയൻ. കേന്ദ്ര കൃഷിമന്ത്രിയുമായി
കർഷകർ നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രക്ഷോഭ ദിനം ആചരിക്കും.
അതേസമയം കർഷകരുമായി നാളെയും ചർച്ചകൾ നടത്തുമെന്ന് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. വിഷയങ്ങൾ പരിഹരിക്കാനാവുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.