ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (17:00 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപയോഗിക്കുന്ന നീല വാഗണ്‍ ആര്‍ കാര്‍ തിരികെ വേണമെന്ന ആവശ്യവുമായി കാര്‍ സംഭാവന ചെയ്ത ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കുന്ദന്‍ ശര്‍മ്മയെന്ന ആം ആദ്മി പ്രവര്‍ത്തകന്‍ സംഭാവന നല്‍കിയ കാര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടത്.
പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ മനം മടുത്തതായും സ്ഥാപക നേതാക്കളെ പുറത്തിക്കിയതടക്കമുള്ള നടപടികളില്‍ പ്രതിഷേധമുണ്ടെന്നും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കാര്‍ തിരികെ വേണമെന്ന് ശര്‍മ്മ ട്വീറ്റ് ചെയ്തത്. കുന്ദന്‍ ശര്‍മ്മയുടെ ഭാര്യയുടെ പേരിലാണ് കാറ്. കാറിനു പുറമെ
പാര്‍ട്ടിക്കു നല്‍കിയ സാമ്പത്തികമായ മറ്റു സഹായങ്ങളും തിരിച്ചു നല്‍കണമെന്നാണ് ശര്‍മ്മയുടെ ആവശ്യം.
മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ബീക്കണ്‍ ലൈറ്റ് പോലും ഉപയോഗിക്കാതെ
കെജ്രിവാള്‍ സഞ്ചരിച്ചിരുന്ന വാഹനമാണിത്.
സാധാരണക്കാരുടെ പ്രതിനിധിയെന്ന പേര് സമ്പദിക്കാന്‍ ഒരു പരിധിവരെ ഈ കാര്‍ കെജ്രിവാളിനെ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.