മുംബൈ|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (15:11 IST)
ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ചു നടന്ന കൊലപാതകത്തെ അപലപിച്ച്
ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും പ്രശ്നങ്ങളില്‍ നിശബദ്ത പാലിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ മൗനം വെടിയണമെന്നും ഇനിയൊരു ദാദ്രി സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഫര്‍ഹാന്‍ അക്തര്‍ ആവശ്യപ്പെട്ടു.‘യുപിയിലെ ദാദ്രിയില്‍ അച്ഛനും ഭര്‍ത്താവുമായ ഒരു മനുഷ്യനെ ക്രൂരമായി കൊലചെയ്തിട്ട് ഒരാഴ്ച പിന്നിടുന്നു. വീട്ടില്‍ നിന്നും വലിച്ചിഴച്ച് സ്വന്തം കുടുംബത്തിന് മുന്നില്‍വച്ചാണ് ഒരുകൂട്ടം ആളുകള്‍ അയാളെ കൊലപ്പെടുത്തിയത് ഫെസ്ബുക്കില്‍ ഫര്‍ഹാന്‍ കുറിച്ചു.
ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് ഈ ക്രൂരത നടന്നത്. ഈ കാട്ടുനീതി അനുവദിക്കാനാകില്ല, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നും താരം ചോദിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു, എന്നിട്ടും ഒരു ശിക്ഷയും ആര്‍ക്കും ലഭിച്ചിട്ടില്ല. ഇന്ത്യക്ക് ഓരോ ദിവസവും നാണം കൊണ്ട് തലകുനിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൂട്ടം ഭ്രാന്തന്മാരാണ് ഈ കൃത്യം ചെയ്തതെന്ന് ഒരാള്‍ ചിന്തിക്കുകയാണെങ്കില്‍ അയാള്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടൂവെന്ന് പറയാനെ പറ്റൂ. അത്തരത്തിലുള്ള ആളുകള്‍ അവരുടെ നിലനില്‍പ്പിന്ന വേണ്ടിയാണ് സംസാരിക്കുന്നത്. സമാനചിന്താഗതി കൊണ്ടുനടക്കുന്ന ആളുകള്‍ക്ക് മുന്നറിയപ്പാവണമെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ ശിക്ഷ തന്നെ ലഭിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.