പെണ്‍കുട്ടികളോട്‌ മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക്‌ പാരിതോഷികം: പ്രഖ്യാപനവുമായി മനേകാ ഗാന്ധി

പെണ്‍കുട്ടികളോട്‌ മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക്‌ പാരിതോഷികം നല്‍കുമെന്ന് മേനക ഗാന്ധി

ഫരീദാബാദ്, സ്കൂള്‍, സൂരജ്‌കുണ്ഡ്, പൊലീസ്‌ fareedabad, school, soorajkund, police
ഫരീദാബാദ്| Sajith| Last Modified ശനി, 27 ഫെബ്രുവരി 2016 (10:15 IST)
സ്‌കൂളുകളിലും മറ്റും പെണ്‍കുട്ടികളോട്‌ മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക്‌ പാരിതോഷികം നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സൂരജ്‌കുണ്ഡിലെ മാനവ്‌ രചനാ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുമ്പോഴായിരുന്നു മനേകാ ഗാന്ധി ഇക്കാര്യം പറഞ്ഞത്‌. ഇതിനായുള്ള പുതിയ പദ്ധതി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു.

അടിയന്തര ഘട്ടങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പൊലീസ്‌ സഹായം നല്‍കുന്നതിനായി മൊബൈല്‍ ഫോണുകളില്‍ അലാറം ബട്ടണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച്‌ ആലോചിക്കുന്നതായും മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :