കോഴിക്കോട്|
jibin|
Last Modified വെള്ളി, 29 ജനുവരി 2016 (11:07 IST)
അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യൻ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിനാണെന്നും മീറ്റിന്റെ മാറ്റ് കൂട്ടി.
അയ്യായിരം മീറ്റര്‍ ഫൈനലില്‍ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‍സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ അജിത് പിഎൻ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണവും വെള്ളിയും കേരള താരങ്ങൾ സ്വന്തമാക്കി.മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പിയും കല്ലടി സ്കൂളിലെ കെ ആർ ആതിരയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.
വൈകിട്ട് നാലു മണിക്കു വിവിധ സംസ്ഥാനങ്ങളിലെ അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.