പഠിക്കണ്ട, പരീക്ഷ എഴുതണ്ട, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടി പോലും കാണണ്ട; അഞ്ചുലക്ഷം രൂപയുണ്ടെങ്കിൽ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് സ്വന്തം

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഔറംഗബാദിൽ എത്തി

പരീക്ഷ സര്‍ട്ടിഫിക്കറ്റ് വ്യാജം , പൊലീസ് , ഇന്റർമീഡിയേറ്റ്  , ബീഹാർ
പാട്ന| joys| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (11:22 IST)
അഞ്ചു ലക്ഷം രൂപ നല്‍‌കിയാൽ പരീക്ഷ എഴുതാതെ പരീക്ഷയ്ക്ക് പേരു പോലും രജിസ്റ്റർ ചെയ്യാതെ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും ബീഹാറിൽ. കോളജിൽ പേരു പോലും രജിസ്റ്റർ ചെയ്യേണ്ട എന്നതാണു മറ്റൊരു വസ്തുത. സംഭവവുമായി ബന്ധപ്പെട്ട ബോർഡ് ചെയർമാൻ ലാൽകേശ്വർ പ്രസാദ് സിംഗിനെ അന്വേഷിക്കുകയാണ്.

ഇന്റർമീഡിയേറ്റ് വിദ്യാഭ്യാസ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം നഗരത്തിലെ ഗംഗ ദേവി മഹിള കോളജിൽ റെയ്ഡ് നടത്തി. അഞ്ചുലക്ഷം രൂപ ഈടാക്കി വ്യാജ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് നല്‍കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

കോളജിൽ പ്രവേശിക്കാതെ ഒരു പരീക്ഷയും എഴുതാതെ അഞ്ചുലക്ഷം രൂപ നൽകിയാൽ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് ഒരാൾ വെളിപ്പെടുത്തിയതായി അന്വേഷണസംഘം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം ഔറംഗബാദിൽ എത്തി.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ലാൽ കേശ്വർ പ്രസാദ് സിംഗ്, ഇയാളുടെ ഭാര്യ ജെ ഡി യു മുൻ എം എല് എയുമായ ഉഷ സിംഗ്, ജി ഡി എം സി കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ, ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :