‘രേഖകള്‍ സ്വയം സാക്‌ഷ്യപ്പെടുത്തിയാല്‍ മതി'

ന്യൂഡല്‍ഹി| Last Modified ഞായര്‍, 8 ജൂണ്‍ 2014 (17:32 IST)
വിവിധ ആവശ്യങ്ങള്‍ക്കുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്‌ഷ്യപ്പെടുത്തുന്നതിന് പകരം സ്വയം സാക്‌ഷ്യപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് മോദി ഈ നിര്‍ദേശം നല്‍കിയത്. രേഖകള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്‌ഷ്യപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാലഹരണപ്പെട്ട നടപടികള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രേഖകള്‍ സാക്‌ഷ്യപ്പെടുത്തിക്കിട്ടുന്നതിന് പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ട പത്തുകാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :