എല്ലാവരും ‘ഇന്ത്യയുടെ മകള്‍‘ കാണണമെന്ന് നിര്‍ഭയയുടെ പിതാവ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (16:04 IST)

2012 ലെ ഡല്‍ഹി കൂട്ട ബലാത്സംഗത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി ഇന്ത്യയുടെ മകള്‍ സമൂഹത്തിന് നേരെ തിരിച്ചുവെച്ച കണ്ണാടിയാണെന്നും ഇത് എല്ലാവരും കാണണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്.

എല്ലാവരും ഈ ചിത്രം കാണണം ഒരാള്‍ക്ക് ജയിലില്‍ നിന്ന് ഇത്തരത്തില്‍ സംസാരിക്കാനാവുമെങ്കില്‍ ഇയാള്‍ പുറത്തായിരുന്നെങ്കില്‍ എന്തു പറയുമായിരുന്നെന്ന് ചിന്തിച്ചു നോക്കൂ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റില്‍ ഇതേപ്പറ്റി സംസാരിച്ചതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല.
എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഇപ്പോഴും ജീവിക്കുന്നത്. എന്തുകൊണ്ടാണ് ഇവരെ തൂക്കിക്കൊല്ലാത്തത്. സ്ത്രീകള്‍ എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും പറയാന്‍ അവര്‍ ആരാണ് അദ്ദേഹം ചോദിച്ചു.

നേരത്തെ ലെസ് ലി ഉദ് വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാറും ഹൈക്കോടതിയും വിലക്കിയിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. ഡോക്യുമെന്ററിയില്‍ പെണ്‍കുട്ടിയുടെ മാതാവ്, പിതാവ്, പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകര്‍, മുഖ്യപ്രതി മുകേഷ് സിംഗ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :