Last Updated:
ബുധന്‍, 3 ജൂലൈ 2019 (14:37 IST)
ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹം കഴിക്കാം. ഇന്‍ഡോ-പാക് ബോര്‍ഡര്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തിലെ രീതിയാണത്. വർഷങ്ങളായി ഈ ഗ്രാമത്തിലുള്ളവർ ആചരിച്ച് പോരുന്നതിങ്ങനെയാണ്.
600ലധികം ജനസാന്ദ്രതയുള്ള ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ വീതമുണ്ട്. വിവാഹത്തോടുള്ള താല്‍പര്യം കൊണ്ടല്ല ഇവര്‍ രണ്ടാം വിവാഹം കഴിക്കുന്നത്. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്റെ ഭാഗമാണത്.
70ലധികം മുസ്ലീം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ജാതി മത ഭേദമന്യേ ഇവിടുള്ള എല്ലാ കുടുംബങ്ങളിലും ഈ രീതി ആചരിച്ച് പോരുന്നു. ഇതിനു പ്രധാനകാരണം കുടിവെള്ളമാണ്. അഞ്ച് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്രയും ദൂരം നടക്കാനാകില്ല എന്ന കാരണത്താലാണ് പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയാറാകുന്നത്.
ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ രണ്ടാം ഭാര്യ വീട് നോക്കണം. വര്‍ഷങ്ങളായി ഈ നാട്ടില്‍ തുടര്‍ന്ന് വരുന്ന ഒരു സമ്ബ്രദായമാണിത്.