രാവിലെ നേരത്തേ എണീക്കാൻ എന്തു ചെയ്യണം ? വെറും 21 ദിവസം കൊണ്ട് നിങ്ങൾ നിങ്ങളല്ലാതായി മാറും !

Last Modified ബുധന്‍, 26 ജൂണ്‍ 2019 (10:34 IST)
എത്ര ആഗ്രഹിച്ചാലും ചിലർക്ക് നടക്കാത്ത കാര്യമാണ് രാവിലെ നേരത്തേ എണീക്കുക എന്നത്. 11 മണി വരെ കിടന്നുറങ്ങുന്നവരുടെ അന്നത്തെ ദിവസം ചടഞ്ഞതായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.

അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്. മൊബൈൽ ഫോണിൽ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. അപ്പോൾ എന്തൊക്കെയാണെങ്കിലും എഴുന്നേറ്റ് പോയി അലാറം ഓഫ് ചെയ്യേണ്ടതായി വരും.

എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ആരോഗ്യത്തിന് അത് നല്ലതാണെന്നതിലുപരി, വീണ്ടും ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത മാറ്റുകയും ചെയ്യാം. തന്‍റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം.

അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.

എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.

എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. അല്ലെങ്കില്‍ നിങ്ങളെ ഇന്‍‌സ്പയര്‍ ചെയ്ത ആരുടെയെങ്കിലും ജീവചരിത്രമാകാം. ഏതെങ്കിലും സെല്‍ഫ് ഹെല്‍‌പ് ബുക്കാകാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം
വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്.

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതിന് നമ്മുടെ ശീലങ്ങള്‍ വഹിക്കുന്ന പങ്ക് ...

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...