മൊബൈൽ ഫോൺ നൽകി 16 വയസിന് താഴെയുള്ള 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, സർക്കാർ എൻജിനിയർ അറസ്റ്റിൽ

ലഖ്‌നൗ| അഭിറാം മനോഹർ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (19:30 IST)
ലഖ്‌നൗ: ഉത്തർപ്രദേശിൽ 50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ സർക്കാർ എൻജിനിയറെ സിബിഐ അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എൻജിനിയറാണ് അറസ്റ്റിലായത്. അഞ്ചിനും പതിനാറിനും ഇടയിൽ പ്രയമായ 50 കുട്ടികളെയാണ് ഇയാൾ 10 വർഷമായി പീഡിപ്പിച്ചത്.

ചിത്രകൂട്,ബന്ദ,ഹമിപുർ എന്നീ ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. സിബിഐ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 മൊബൈൽ ഫോൺ,8 ലക്ഷം രൂപ,സെക്‌സ് ടോയ്‌സ്,ലാപ്‌ടോപ്, മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇയാൾ വീഡിയോകളും ഫോട്ടോകളൂം ഡാർക്ക്‌നെറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

മൊബൈലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും നൽകിയാണ് ഇയാൾ കുട്ടികളെ വശീകരിച്ചിരുന്നതെന്ന് സിബിഐ പറഞ്ഞു. തന്റെ ചെയ്‌തികളെ കുറിച്ച് പുറത്തുപറയില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തി ഉറപ്പിച്ചിരുന്നെന്നും ഇയാൾ പോലീസിന് മൊ‌ഴി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :