എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 11 നവംബര്‍ 2020 (13:25 IST)
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ കുറുമാത്തൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് ബന്ധുവായ പത്താം ക്‌ളാസുകാരനാണെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനത്തിന് ഉത്തരവാദി കുട്ടിയുടെ പിതാവാണെന്ന് റിപ്പോര്‍ട്ട്.
വിദേശത്തു ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ വന്നപ്പോള്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ലോക്ക് ഡൗണ്‍
കാലത്ത് നാട്ടിലെത്തിയ പിതാവ് കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഇയാള്‍ വിദേശത്തേക്ക് പോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അരിഞ്ഞത്. വിവരം കുട്ടിയുടെ പിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍ പിതാവ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഗര്ഭത്തിന്റെ ഉത്തരവാദിത്വം കുട്ടി ബന്ധുവായ പത്താം ക്ളാസുകാരിനില്‍ ആരോപിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയുടെ മൊഴികളില്‍ ഉണ്ടായ വൈരുധ്യം പോലീസില്‍ സംശയം ജനിപ്പിക്കുകയും വനിതാ പോലീസും
കൗണ്‍സിലിംഗ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം തുറന്നു പറയുകയും ചെയ്തു.