‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്‌’ ദയാനായക്‌ വീണ്ടും സര്‍വ്വീസില്‍

മുംബൈ| Sajith| Last Updated: ചൊവ്വ, 12 ജനുവരി 2016 (18:45 IST)
മഹാരാഷ്‌ട്ര പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റുമായ ദയ നായക്‌ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും സര്‍വീസില്‍
പ്രവേശിച്ചു. എന്‍കൗണ്ടറില്‍ തീവ്രവാദികള്‍ അടക്കം 80പേരെ
വധിച്ച നായകിനു
ഇപ്പോള്‍
നാഗ്‌പൂരിന്റെ ചുമതലയാണ്‌ നല്‍കിയിട്ടുള്ളത്.

1995 ബാച്ചില്‍ പൊലീസില്‍ പ്രവേശിച്ചയാളാണ് നായക്. അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍
ആന്റി കറപ്‌ഷന്‍ ബ്യൂറോ 2006ല്‍ ആയിരുന്നു നായകിനെ അറസ്‌റ്റ് ചെയ്തു‌ .ആറു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം 2012ല്‍ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന്, സംസ്‌ഥാനത്തെ ഗുണ്ട നീക്കങ്ങളുടെ കേന്ദ്രമായ ബാന്ദ്രാ - അന്ധേരി മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു.

അധോലോക നായകന്മാരുടെയും ഗുണ്ട തലവന്മാരുടെയും പേടിസ്വപ്‌നമായിരുന്നു നായക്. ഇതിനെതിരെ ഉരുത്തിരിഞ്ഞ കള്ളക്കേസാണെന്ന കണ്ടെത്തലും തെളിവുകളുടെ അഭാവവും കൊണ്ട് 2009ല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പൊലീസ്‌ എസ്‌ എസ്‌ വീര്‍ക്‌, നായകിനെതിരെയുള്ള എല്ലാ അന്വേഷണവും റദ്ദു ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതി നായകിന്‌ എതിരായ എല്ലാ കേസുകളും 2010ല്‍ തള്ളിയിരുന്നു.
ദീര്‍ഘകാലമായി രോഗാവധിയില്‍ പ്രവേശിച്ച ദയാ നായകിനോട് 2015ല്‍ സര്‍വീസില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവേശിക്കാതിരുന്നതിനാല്‍ വീണ്ടും സസ്‌പെന്‍ഷന്‍ നല്കുകയായിരുന്നു.

എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായ ദയാ നായക്‌ ലഷ്‌കര്‍-ഇ-തൊയ്‌ബ തീവ്രവാദികളായ രണ്ടുപേര്‍ അടക്കം 80 പേരെ കൊലപ്പെടുത്തിയിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്‌. മുംബൈയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാക്കളായ വിനോദ്‌ മാത്‌കര്‍, സാദിക്‌ കാലിയ, റാഫിക്‌ ദബ്ബാ തുടങ്ങിയവരും നായകിന്റെ തോക്കിനിരയായിരുന്നു. ഛോട്ടാരാജൻ സംഘത്തെ മുംബൈയിൽ നിന്നു തുരത്തുന്നതിൽ ദയാ നായക്കിനുള്ള പങ്കും വളരെ വലുതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :