1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Electric Vehicle Policy 2026-2030

ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2026-2030: ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

DELHI
ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു. ഇലക്ട്രിക് വാഹനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കും. വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ നീക്കം. ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2026 -2030 എന്ന പേരിലാണ് പുതിയ വാഹനം നയത്തിന്റെ കരട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയത്. 2028 ഏപ്രില്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല.
 
അതിനുശേഷം ഇലക്ട്രിക് ചക്രവാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവു. കൂടാതെ 2027 ജനുവരി 1 മുതല്‍ പുതിയ ത്രീവീലറുകളുടെ രജിസ്‌ട്രേഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമേ നല്‍കു. അതേസമയം 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് ടാക്‌സിലും രജിസ്‌ട്രേഷന്‍ ഫീസിലും 100% ഇളവു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ആനുകൂല്യം 2030 മാര്‍ച്ച് 31 വരെ ലഭിക്കും.  കൂടാതെ ഇരു ചക്ര വാഹനങ്ങള്‍ക്ക് ബാറ്ററി കപ്പാസിറ്റി അനുസരിച്ച് ആദ്യവര്‍ഷം മുപ്പതിനായിരം രൂപ വരെ സബ്‌സിഡി നല്‍കും.ത
 
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തുക യഥാക്രമം 20000, 10000 എന്നിങ്ങനെ കുറയ്ക്കും. പഴയ വാഹനം പൊളിക്കാന്‍ നല്‍കുന്നവര്‍ക്ക് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പ്രത്യേകം ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അടുത്ത ലേഖനം
മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകണ്ട: ഭീഷണിയുമായി ട്രംപ്