അറിവിന്റെ കാലഘട്ടമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകത്തിന് വഴി തെളിയിക്കുന്നത് ഇന്ത്യയെന്ന് മോദി

അറിവിന്റെ കാലഘട്ടമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകത്തിന് വഴി തെളിയിക്കുന്നത് ഇന്ത്യയെന്ന് മോദി

കാശ്മീർ| aparna shaji| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (18:36 IST)
ഇരുപത്തി ഒന്നാം നൂറ്റാണ്ട് അറിവിന്റെ കാലഘട്ടമാണെന്നും അത് ഭരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യം പുരോഗതിയുടെ പാതയിലാണെന്നും യുവാക്കളുടെ പങ്കാളിത്തത്തോടെ രാജ്യത്തിന് വേണ്ടി പലതും ചെയ്യാൻ കഴിയുമെന്നും ഉയരങ്ങ‌ൾ കീഴടക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 800 മില്യൺ യുവാക്കളാണ് ഭാരത്തിൽ ഉള്ളതെന്നും എല്ലാവരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നി‌ൽക്കണം. യുവാക്കളുടെ സ്വപ്നം രാജ്യത്തെ ഉയരത്തിലെത്തിക്കും. എന്നൊക്കെ അറിവിന്റെ നൂറ്റാണ്ട് ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ലോകത്തിന് വഴികാണിക്കാൻ ഇന്ത്യയുണ്ടായിരുന്നു. നമുക്ക് വേണ്ടി നമ്മുടെ രക്ഷിതാക്കൾ ചെയ്തതെല്ലാം ഒരു നിമിഷമൊന്നു ആലോചിക്കാനും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീനഗറിൽ എത്തിയ പ്രധാനമന്ത്രി ബദാമി ബാഗ് സൈനിക ആസ്ഥാനത്ത് ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ലഫ്.ജനറല്‍ ഡി.എസ്.ഹൂഡ, സംസ്ഥാന പോലീസ് മേധാവി കെ.രാജേന്ദ്ര കുമാര്‍, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവർ പ്രധാന പങ്കുവഹിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :