കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മെയ് 24നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കും

 തെരഞ്ഞെടുപ്പ് , കേരളം , തമിഴ്‌നാട്
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (20:12 IST)
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ മെയ് 24നകം പൂർത്തിയാക്കും. കേരളം, തമിഴ്‌നാട്. പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഏപ്രിൽ - മെയ് മാസങ്ങളിലായി നിയമസഭാ തെ രഞ്ഞെടുപ്പ് നടക്കുന്നത്. ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന വാർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

മുൻ നിശ്ചയപ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാരോ അവിടെ നിന്നുള്ള ജനപ്രതിനിധികളോ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി, അംഗങ്ങളായ അചൽകുമാർ ജ്യോതി, ഒപി റാവത്ത് എന്നിവർ തിങ്കളാഴ്ച ആസാം സന്ദർശിയ്ക്കും. ഈ മാസം പശ്ചിമബംഗാളിൽ നടത്തുന്ന സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് കമ്മീഷൻ തുടക്കം കുറിയ്ക്കും.

മൂന്നാഴ്ചയ്ക്കകം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും സന്ദർശനം പൂർത്തിയാക്കിയ ശേഷം വോട്ടെടുപ്പ് ദിവസങ്ങളും ഫലപ്രഖ്യാപന ദിനവും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തമിഴ്നാട്ടിൽ മെയ് 23നും ആസാമിൽ ജൂൺ ആറിനുമാണ് കാലാവധി പൂർത്തിയാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :