മോദി അപശകുനമെന്ന പരാമര്‍ശം, രാഹുലിന് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

rahul gandhi
അഭിറാം മനോഹർ| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (11:42 IST)
രാജസ്ഥാനിലെ തിരെഞ്ഞെടുപ്പ് പ്രചാരണസമ്മേളനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദപരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ചിലരുടെ വരവ് അപശകുനമായെന്ന പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.

അതേസമയം പോക്കറ്റടിക്കാരന്‍, സമ്പന്നര്‍ക്ക് വായ്പയില്‍ ഇളവ് നല്‍കുന്നയാള്‍ തുടങ്ങിയ പരാമര്‍ശങ്ങളും രാഹുല്‍ നടത്തിയിരുന്നു. സംഭവത്തില്‍ ശനിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എതിരാളികള്‍ക്കെതിരെ തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ ഓര്‍മിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :