ജനങ്ങൾക്കും ടീമിനുമെല്ലാം ഇപ്പോഴും പ്രതീക്ഷ താനാണ്, വിരമിക്കൽ ഉടനില്ലെന്ന് ക്രിസ്റ്റ്യാനോ
Cristiano Ronaldo
അതേസമയം ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ വിരമിക്കലിനെ പറ്റി താന്‍ ആലോചിച്ചിരുന്നതായും റൊണാള്‍ഡോ പറഞ്ഞു. വര്‍ത്തമാന കാലത്തെ പറ്റിയും ഭാവിയെ പറ്റിയും താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നും അതാണ് ഇപ്പോഴും ടീമില്‍ തുടരാന്‍ തീരുമാനിച്ചതെന്നും റൊണാള്‍ഡോ പറഞ്ഞു. ഗോളുകള്‍ നേടുന്നതിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്ത് യുവതാരങ്ങള്‍ക്ക് അനുഭവസമ്പത്ത് പങ്കുവെയ്ക്കാനും തനിക്കാകുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കോച്ച് ജോര്‍ജ് ജീസസ് വ്യക്തമാക്കുന്നത്.
ദേശീയ ടീമിനെ ലക്ഷ്യങ്ങളിലേക്കെത്തിക്കാന്‍ തനിക്കാകുമെന്ന് വിശ്വസിക്കുന്നതായും ടീമിന് ഉപകാരപ്പെടാന്‍ കഴിയില്ലെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമെ കളി അവസാനിപ്പിക്കു എന്നും റൊണാള്‍ഡോ കൂടിച്ചേര്‍ത്തു. പോര്‍ച്ചുഗലിലെ സാധാരണ ആരാധകര്‍ക്ക് തന്നെ ഇഷ്ടമാണെന്നും ചില ടിവി ചാനലുകള്‍ തന്നെ വിമര്‍ശിക്കാനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ 20 വര്‍ഷമായി തനിക്ക് ഇത്തരം കാര്യങ്ങള്‍ നേരിട്ട് ശീലമുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.
