ശശികലയ്‌ക്ക് എതിരെ കടുത്ത നടപടിയുമായി ഇ‌പിഎസ്: 400 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (19:57 IST)
പാർട്ടിയിലെ ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്ന ശശികലയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ഇപിഎസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‍നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാർ ഏറ്റെടുക്കുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് സർക്കാർ കണ്ടുകെട്ടിയത്.

അതേസമയം അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം. ഇതിന് 123 എംഎൽഎ‌മാർ പിന്തുണ അറിയിച്ചതാണ് അവകാശവാദം. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദർശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :