വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 27 ജനുവരി 2021 (08:19 IST)
ബെംഗളുരു: എഡിഎംകെയുടെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായിരുന്ന വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ നാലു വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കിയാണ് ശശികാല ഇന്ന് ജയിൽ മോചിതയാവുക. കൊവിഡ് ബാധയെ തുടർന്ന് നിലവിൽ ബെംഗളുരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ശശികല. അതിനാൽ പരപ്പന അഗ്രഹാര ജയിൽ അധികൃതർ വിക്ടോറിയ ആശുപത്രിയിൽ എത്തിയാണ് മോചന നടപടികൾ പൂർത്തിയാക്കുക. ചികിത്സയിലായതിനാൽ ശശികല ഉടൻ ചെന്നൈയിൽ എത്തിയേക്കില്ല. ചെന്നൈയിലെത്തിയാൽ മറീനയിലുള്ള ജയലളിതയുടെ സ്മാരകമാകും ആദ്യം സന്ദർശിയ്ക്കുക. കേസിൽ ശശികലയുടെ കൂട്ടുപ്രതി ഇളവരശിയുടെ ശിക്ഷാ കാലാവധി ഫെബ്രുവരി ആദ്യം പൂർത്തിയാകും. ഇളവരശിയും നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.