ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ രക്ഷാദൗത്യവുമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (12:27 IST)
ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ രക്ഷാദൗത്യവുമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി 17 വിമാനത്തിലാണ് സംഘം തുര്‍ക്കിയിലേക്ക് യാത്രയായത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്‌കോഡും സംഘത്തിനൊപ്പം ഉണ്ട്. സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഇതിനോടകം 4000 കടന്നിട്ടുണ്ട്. പതിനാലായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :