ന്യൂഡല്‍ഹി|
AISWARYA|
Last Modified വ്യാഴം, 1 ജൂണ്‍ 2017 (11:03 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. തന്റെ പേര് അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റെസ്‌റ്റോ വാര്‍ റെസ്‌റ്റോറന്റ് എന്ന ശൃംഖല അനധികൃതമായി തന്റെ പേര് റെസ്‌റ്റോറന്റ് ടാഗ് ലൈനായി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ പേര് മദ്യ വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയാണെന്നും അതിലൂടെ
യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉടമയുടെ പേര് ഗൌതം ഗംഭീര്‍ എന്നാണ് ഇരുവരുടെ വാദം. റസ്‌റ്റോറന്റ ഉടമയുടെ പേരാണ് ടാഗ് ലൈനായി ഉപയോഗിച്ചതെന്നുമായിരുന്നു റെസ്‌റ്റോറന്റ് അധികൃതര്‍ പറയുന്നത്. താന്‍ ലോകം അറിയപ്പെടുന്ന കളിക്കാരനാണെന്നും ഇത് തന്റെ സല്‍പ്പേരിന് കോട്ടം വരുമെന്നും താരം ചൂണ്ടിക്കാണിച്ചു.