ഭൂമിയില്‍ മാത്രമല്ല ചന്ദ്രനിലും ചലനം ഉണ്ടാകുന്നുണ്ട്

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (12:13 IST)
ഭൂചലനത്തിന് സമാനമായി ചന്ദ്രനിലും ചലനമുണ്ടാകാറുണ്ടെന്ന് പഠനം. ടെക്ടോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂമിയില്‍ ചലനങ്ങള്‍ക്ക് കാരണമാകുന്നത്. അതേപോലെ തന്നെ ചന്ദ്രനിലെ ടെക്ടോണിക് പ്ലേറ്റുകളിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) പ്രൊഫസര്‍ സുമിത്ര മുഖര്‍ജിയും വിദ്യാര്‍ഥിനി പ്രിയദര്‍ശിനി സിംഗുമാണ് കണ്ടെത്തല്‍ നടത്തിയത്.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ 1' ( Chandrayaan-1) അയച്ച ചിത്രങ്ങളുപയോഗിച്ചായിരുന്നു പഠനം. ചന്ദ്രന്റെ ദക്ഷിണപ്രദേശത്തുനിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഭൂമിയില്‍ പല കാരണങ്ങളാലുണ്ടാകുന്ന ഫലകചലനങ്ങള്‍ ഏതാണ്ട് അതേപോലെ ചന്ദ്രനിലും സംഭവിക്കുന്നുവെന്നാണ്
ഇവര്‍ കണ്ടെത്തിയത്.
അതിനാല്‍ ചന്ദ്രനിലും ഭൂമിയിലും ഉണ്ടാവുന്ന ചലനങ്ങള്‍ താരതമ്യംചെയ്താല്‍, ഭൂകമ്പരഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനാകുമെന്ന് പ്രൊഫ.മുഖര്‍ജി പറഞ്ഞു.

നിലവില്‍ ഭൂകമ്പം പ്രവചിക്കാന്‍ വഴിയില്ല. ഭാവിയില്‍ ചന്ദ്രചലനം പഠിച്ച് താരതമ്യം
ചെയ്താല്‍ ഭൂചലനം നേരത്തേ പ്രവചിക്കാനുള്ള വഴികള്‍ തുറന്നുകിട്ടുമെന്നുതന്നെയാണ് ഇവര്‍ പ്രത്യാശിക്കുന്നത്. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത് 2008 ലാണ്. ചന്ദ്രന്റെ ത്രിമാന മാതൃക തയ്യാറാക്കുക, ചന്ദ്രന്റെ പ്രതലത്തിലെ രാസഘടന മാപ്പ് ചെയ്യുക എന്നിവയായിരുന്നു ദൗത്യത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :