എല്ലാ വകുപ്പുകളിലെയും ഡിജിറ്റൽവത്കരണം പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ, ഇനി സേവനങ്ങളെല്ലാം ഓൺലൈനിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (15:28 IST)
എല്ലാ കേന്ദ്രസർക്കാർ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ-ഓഫീസോ നടപ്പാക്കിയതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു.ഇതോടെ പരിസ്ഥിതി മന്ത്രാലയം, വനം മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്‌കാരങ്ങള്‍, പൊതു പരാതികള്‍ നിരവധി വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരന്മാർക്ക് സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാകും.

ഡിജിറ്റൽ സെക്രട്ടേറിയേറ്റിൻ്റെ ഭാഗമായി കേന്ദ്രസർക്കാരിൻ്റെ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിസൈൻ ചെയ്തിട്ടുണ്ട്. കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :