ന്യൂഡൽഹി|
സജിത്ത്|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (12:18 IST)
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ, അനുമതിക്കായി ഓർഡിനൻസ് സമർപ്പിച്ചതിൽ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഓര്‍ഡിനന്‍സ് ക്യാബിനറ്റിന്റെ അംഗീകാരം നേടുന്നതിന് മുമ്പ് തന്നെ അനുമതിക്കായി രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. കീഴ്‌വഴക്കത്തിലെ ഈ മാറ്റമാണ് രാഷ്ട്രപതിയെ അസ്വസ്ഥനാക്കിയത്. ഇനിയിത് ഒരിക്കലും ആവർത്തിക്കരുതെന്നും മോദി സർക്കാരിനു രാഷ്ട്രപതി മുന്നറിയിപ്പു നൽകുകയും പൊതുജനങ്ങളുടെ താല്‍പര്യമോര്‍ത്ത് മാത്രം ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നുയെന്ന് രാഷ്ട്രപതി പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഞായറാഴ്ചയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ മോദി സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതി തേടിയത്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാണു സാധാരണ രാഷ്ട്രപതിക്കുമുൻപാകെ ഓർഡിനൻസ് സമർപ്പിക്കുക. എന്നാല്‍ ഇത് മറികടന്ന് പന്ത്രണ്ടാം റൂള്‍ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചത്. നിലവിലെ ഓർഡിനൻസിന്റെ കാലാവധി ഈ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നടപടി.