ന്യൂഡല്‍ഹി|
AISWARYA|
Last Modified ബുധന്‍, 20 ഡിസംബര്‍ 2017 (10:43 IST)
മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം.
വിവാഹമെന്ന സിവില്‍ കരാറിന്റെ ലംഘനത്തെ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുമെന്നാണ് മുത്തലാഖ് കേസില്‍ സൈറാ ബാനുവിനെ പിന്തുണച്ച ബെബാക് കലക്ടീവ് പ്രസ്താവനയില്‍ അറിയിച്ചത്. ഭര്‍ത്താവ് ജയിലിലാകുന്നത് സ്ത്രീയെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തളളിവിടും. അവള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും ഭര്‍തൃഗൃഹത്തില്‍ താമസിക്കാനുളള അവകാശവും നഷ്ടപ്പെടുമെന്നും ഇവര്‍ പറയുന്നു.