ബംഗളൂരു|
Aiswarya|
Last Updated:
ബുധന്‍, 20 ഡിസംബര്‍ 2017 (09:10 IST)
ബംഗളൂരില്‍ പുതുവര്‍ഷരാവില്‍ നടത്താനിരുന്ന നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. സണ്ണി തന്റെ ട്വിറ്ററിലൂടെയാണ് പരിപാടിയില്‍ നിന്ന് പിന്മാറിയ വിവരം അറിയിച്ചത്. തനിക്കും സംഘത്തിനും സുരക്ഷയൊരുക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയതിനാല്‍ പരിപാടിയില്‍നിന്ന് പിന്‍മാറുകയാണെന്ന് സണ്ണി പറഞ്ഞു.
‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും സണ്ണി തന്റെ ട്വിറ്റില്‍ പറയുന്നു. രക്ഷണ വേദിക സേനയുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. സണ്ണി കര്‍ണ്ണാടകയില്‍ എത്തുന്നതിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക സേന രംഗത്ത് വന്നിരുന്നു. കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത നടിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം.
കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. അല്പവസ്ത്രധാരിയായ സണ്ണി ലിയോണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കര്‍ണ്ണാടകയുടെ പാരമ്പര്യത്തിന് കഴിയില്ലെന്നാണ് രക്ഷണ വേദിക സേന നേതാവ് ഹരീഷ് പറഞ്ഞത്. കര്‍ണ്ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിക്കുന്നവരാണ്.
ഇവരുടെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് സണ്ണിയുടേതെന്നാണ് രക്ഷണ വേദിക സേനയുടെ വാദം. അതേസമയം സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ മാത്രം കര്‍ണ്ണാടകയില്‍ സണ്ണി ലിയോണിനെ സ്വാഗതം ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ പ്രമുഖ പരസ്യ എജന്‍സി നടത്തുന്ന ന്യൂയര്‍ പരിപാടിയില്‍ ആണ് സണ്ണി ലിയോണ്‍ നൃത്തമവതരിപ്പിക്കുന്നത്.