ചെന്നൈ|
aparna shaji|
Last Modified ബുധന്‍, 15 ജൂണ്‍ 2016 (15:48 IST)
തമിഴ്നാട്ടിൽ തെരുവ് നായ്ക്കളെ ചുട്ടുകൊന്നു. 50 തെരുവ് നായ്ക്കളെയാണ് ചുട്ടുകൊന്നത്. ചെന്നൈയിൽ നിന്നും 50 കിലോമീറ്റർ അകലെ മേൽമറവത്തൂരിന് അമീപം കീഴമൂർ ഗ്രാമത്തിൽ സംഭവം. ജൂൺ 5നായിരുന്നു സംഭവം നടന്നത്.
ഗ്രാമവാസികളുടെ വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചതിനാലാണ് നായ്ക്കളെ കൊന്നത് എന്നാണ് പൊലീസ് പറയുന്നത്. മേഞ്ഞ് നടന്ന ആടുകളെയും നായ്ക്കളെയും നായ്ക്കൾ ഉപദ്രവിക്കുകയും അവയിൽ ചില കന്നുകാലികൾ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഗ്രാമവാസികൾ പരാതി നൽകിയിരുന്നെന്നും പൊലീസ് പറയുന്നു.
ഗ്രാമീണരിൽ ഒരാൾ അറിയിച്ചതിൻ പ്രകാരം മൃഗസംരക്ഷണ പ്രവർത്തകനായ പി അശ്വിന്താണ് ഇക്കാര്യം പുറംലോകം അറിയും വിധം വാർത്തയാക്കിയത്. നായ്ക്കളുടെ ആക്രമണത്തിൽ കന്നുകാലികൾ ചത്തോടിങ്ങിയെന്ന പൊലീസിന്റെ വാദം ശരിയല്ലെന്ന് അശ്വന്ത് വാദിച്ചു.
ആദ്യം വിഷം നൽകുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നുവെന്ന് അശ്വന്ത് പറയുന്നു. ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും നായ്ക്കളുടെ ശരീരാവശിഷ്ട്ങ്ങൾ തന്റെ കൈവശം ഉണ്ടെന്നും അശ്വന്ത് വ്യക്തമാക്കി.