രേണുക വേണു|
Last Modified ബുധന്‍, 17 മെയ് 2023 (09:46 IST)
കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് താന്‍ തയ്യാറല്ലെന്നാണ് ഡി.കെ.ശിവകുമാര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ശിവകുമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിട്ടുണ്ട്.
എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും പാര്‍ട്ടി അമ്മയാണെന്നും ബെംഗളൂരുവില്‍ പറഞ്ഞ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് കര്‍ക്കശമാക്കി. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് താനാണെന്നും മുഖ്യമന്ത്രി പദം തനിക്ക് ലഭിക്കണമെന്നും ശിവകുമാര്‍ നിലപാടെടുത്തു.
മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന് സിദ്ധരാമയ്യ വാദിക്കുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നിലപാട്.