സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കർ സേവനത്തിന് പുതിയ സംവിധാനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (10:51 IST)
ഡ്രൈവിങ് ലൈസൻസ്,പാൻ കാർഡ്,ആധാർ,മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന സംവിധാനം ഇനി വാട്ട്സാപ്പിലും. മൈ ഗവ് ഹെൽപ്‌ഡെസ്‌ക് നമ്പറായ 9013151515ൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാൻ കാർഡ്,ഡ്രൈവിങ് ലൈസൻസ്,തുടങ്ങിയ വിവിധരേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കർ. പുതിയ ഡിജിലോക്കർ ആക്കാറുണ്ട് തുറക്കാനും രേഖകൾ ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാനും പുതിയ സംവിധാനത്തിൽ സൗകര്യമുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :