ടെലിവിഷന്‍ അവതാരകയുമായുള്ള ബന്ധം ദിഗ് വിജയ് സിംഗ് സമ്മതിച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ബുധന്‍, 30 ഏപ്രില്‍ 2014 (18:34 IST)
ഏറെക്കാലമായുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചു കൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്
ടെലിവിഷന്‍ അവതാരകയുമായുള്ള ബന്ധം ട്വിറ്റര്‍ വഴി തുറന്നു പറഞ്ഞു. ടെലിവിഷന്‍ അവതാരക അമൃത റായിയുമായുള്ള ബന്ധമാണ് സിംഗ് സമ്മതിച്ചത്.

വാര്‍ത്തകള്‍ അമൃതാ റായിയും സമ്മതിച്ചിട്ടുണ്ട്. അമൃത റായിയുമൊന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു
പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പുറത്തു പറയുന്നത്. അമൃതാ റായിയുടെ ഭര്‍ത്താവ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ആനന്ദ പ്രധാനായിരുന്നു.

ഏരെക്കാലമായി ഇവര്‍ തമ്മില്‍ അകന്നുകഴിയുകയായിരുന്നുവെന്നും പരസ്പര ധാരണയൊടെ വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അമൃത ട്വിറ്ററില്‍ വ്യക്തമാക്കി. ലോക് സഭാ ചാനലിന്റെ അവതാരകയാണ് അമൃത.

അവരുമായുള്ള ബന്ധം സമ്മതിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിന് അവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ഞങ്ങളുടെ വിവാഹമുണ്ടാകുമെന്നും ദിഗ് വിജയ് ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഭാര്യയുടെ പേര് ഔദ്യോഗികമായി അംഗീകരിച്ചപ്പോള്‍ മോഡിക്കെതിരെ ശക്തമായി പ്രതികരിച്ചവരുടെ കൂടെ സിംഗും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :